ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിവിധ മേഖലകളിൽ നേരിയ ഭൂചനമുണ്ടായതായി റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നാശനഷ്ടങ്ങളോ, ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് ഭൂചലനം ഉണ്ടായത്.
മാർച്ചിലുണ്ടായ ഭൂചലനത്തിൽ ഒൻപത് പേർ മരണപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 160 പേർക്കാണ് പരിക്കേറ്റിരുന്നത്.