തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planningന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം.
സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്. പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും.
ഉദ്യോഗാത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.
അപേക്ഷകൾ 10ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക്ക വിധം താഴെപ്പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 2314385. വിലാസം: മിഷൻ ഡയറക്റ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.