തൊടുപുഴ: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ലാൻസ് നായിക് പി.കെ സന്തോഷ് കുമാറിന്റെ 24ആമത് ചരമ വാർഷികം ആചരിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ വെട്ടിമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിന് മുന്നിൽ നടത്തിയ പരിപാടിയിൽ സമൂഹത്തിന്റെ നാനാതുറകലിലുള്ളവരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ജില്ലാ പഞ്ചതായത്തംഗം പ്രൊഫ.എം.ജെ.ജോക്കബ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, വെള്ളിയാമറ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വാർഡ് മെമ്പർ ലാലി ജോസി, മുൻ ഗ്രാമപഞ്ചായത്തംഗം ജോസി വേളാച്ചേരിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ടെസിമോൾ മാത്യു, അഖില ഭാരത ഗ്രാമവികാസ് സഹ സംയോജക് ശ്രീഗുരുരാജ്, കേരള പ്രാന്ത സംയോജക് ശശീന്ദർജി, ഇടുക്കി വിഭാഗ് സംഘ ചാലക് കെ.എൻ.രാജു, സേവാഭാരതി ജില്ലാ രക്ഷാധികാരി രവീന്ദ്രൻ നായർ, പൂർവ സൈനിക് സേവാ പരിഷത് ജില്ലാ പ്രസിഡന്റ് ഹരി.സി.ശേഖർ, ജന.സെക്രട്ടറി സുബേദാർ, ബിജുമോൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിജി സോമശേഖരൻ, സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി പത്മഭൂഷൺ, സേവാഭാരതി തൊടുപുഴ യൂണിറ്റ് സെക്രട്ടറി ശാലിനി എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു.
എക്സ് സർവീസ്മെൻ ജില്ലാ ഭാരവാഹികളും വെട്ടിമറ്റം ദേശസേവിനി വായനശാലാ കമ്മിറ്റിയംഗങ്ങളും പുഷ്പാഞ്ജലികൾ അർപ്പിച്ചു. തൊടുപുഴ ന്യൂമാൻ കൊളേജ് എൻ.സി.സി 18ആം കേരള ബെറ്റാലിയനിലെ കേഡറ്റുകൾ ലഫ്റ്റനന്റ് പ്രൊഫ.പ്രജീഷ് മാത്യുവിന്റെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിച്ചു. സന്തോഷ്കുമാറിന്റെ ഭാര്യ പ്രിയയും മകൻ അർജുനും മറ്റു കുടുംബാഗങ്ങളും പങ്കെടുത്തു.
കാർഗിൽ വിജയ് ദിവസായ 26ന് തൊടുപുഴ മുനിസിപ്പൽ ജങ്ങ്ഷനിലുള്ള കാർഗിൽ സ്ക്വയറിൽ ആചരണ പരിപാടി സംഘടിപ്പിക്കുമെന്ന് യോഗത്തിൽ സംഗാടകർ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ ദേശസേവിനി വായനശാലാ രക്ഷാധികാരി തോമസ് കുഴിത്താലിൽ സ്വാഗതവും സെക്രട്ടറി വിൽസൻ പാറയിൽ കൃതജ്ഞതയും പറഞ്ഞു.