തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വനമഹോത്സവ വാരാഘോഷത്തോടനുബന്ധിച്ച്, മിയോവാക്കി വനവൽക്കരണത്തിന്റെ ഉദ്ഘാടനം നടന്നു. റോട്ടറി ക്ലബുമായി സഹകരിച്ചാണ് സ്കൂളിൽ വനവൽക്കരണം നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജോയ് മാത്യു നിർവഹിച്ചു. സീഡ് കോഡിനേറ്റർമാരായ സി.കൊച്ചുറാണി, റ്റിഷാ ജോസ് എന്നിവർ നേതൃത്വം നൽകി.