തൊടുപുഴ: അച്ചടക്കം രാജ്യസ്നേഹം നേതൃത്വപാടവം എന്നീ ഗുണങ്ങളോട് കൂടിയ യുവജനങ്ങളാണ് രാജ്യത്തിന്റെ പുരോഗതിയിൽ നിർണായകമാവുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇവരെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്നതിൽ എൻസിസിക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കുംഎന്ന് എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം അഭിപ്രായപ്പെട്ടു. തൊടുപുഴ ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാമ്പിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻസിസിയിൽ രാജ്യത്ത് നിലവിലുള്ള 15 ലക്ഷം കേഡറ്റുകളിൽ നിന്ന് 25 ലക്ഷം ആക്കി ഉയർത്തുവാനുള്ള പരിശ്രമത്തിലാണ് എൻസിസിയുടെ ദേശീയ നേതൃത്വവും ഗവൺമെന്റും. പരിശീലന മികവ് ഉയർത്തുവാനുള്ള പരിശ്രമത്തിൽ പൊതുസമൂഹത്തിന്റെ വലിയ പങ്കാളിത്തവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്, തൊടുപുഴ ന്യൂമാൻ കോളേജിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ഒബ്സ്റ്റക്കിൾ കോഴ്സ് കോംപ്ലക്സ് ഈ മേഖലയിലുള്ള വലിയ സംഭാവനയാണ്.എൻസിസി പരിശീലനത്തിൽ മികച്ച സംഭാവനകൾ നൽകുന്ന കോളേജ് മാനേജ്മെന്റിന് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ അഭിനന്ദനങ്ങൾ ബ്രിഗേഡിയർ അറിയിച്ചു. കോട്ടയം ഗ്രൂപ്പിലെ വിവിധ കോളേജുകളിൽ നിന്നുള്ള ഇരുന്നൂറോളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്ത കമ്പൈൻഡ് ആനുവൽ ട്രെയിനിങ് കം തൽസനിക് ക്യാമ്പിൽ മാപ്പ് റീഡിംഗ്, ഫയറിംഗ്, ഒബ്‌സ്റ്റാക്കിൾ ട്രെയിനിംഗ്, ജഡ്ജിംഗ് ഡിസ്റ്റൻസ്, ഹെൽത്ത് ആൻ്റ് ഹൈജീൻ, ടെൻ്റ് പിച്ചിംഗ് തുടങ്ങി വിവിധയിനങ്ങളിലേക്ക് നവംബർ മാസത്തിൽ ഡൽഹിയിൽ നടക്കുന്ന എൻസിസി കരസേനയുടെ പരമോന്നത ക്യാമ്പായ തൽ സൈനിക് ക്യാമ്പിലേക്കുള്ള സെലക്ഷൻ നടന്നു. 10 ദിവസം നീണ്ട ക്യാമ്പിന്റെ
ഭാഗമായി വിവിധ സെമിനാറുകൾ,സാഹസിക പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ, ലഹരിക്കെതിരെയുള്ള റാലി, ശുചീകരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. . കോളേജ് മാനേജർ മോൺ. റവ.ഡോ. പയസ്സ് മലേകണ്ടത്തിൽ , കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, 18 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി റോഡിഗ്രസ്, 14 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ദീപക് നമ്പ്യാർ, 5 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ രോഹിതാഷ് ശർമ, 17 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ എം പി ദിനേശ് , ന്യൂമാൻ കോളേജ് എൻസിസി ഓഫീസറായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർസാർ ഫാ. എബ്രഹാം നിരവത്തിനാൽ, ലെഫ്റ്റനെൻ്റ് അനു ജോസ് എന്നിവർ പ്രസംഗിച്ചു..ക്യാമ്പിലെ വിവിധ പരിശീലന പരിപാടികൾക്ക് സുബേദാർ മേജർ സുഖജിത് സിങ്, സുബേദാർ ജഗ്ദീപ് സിങ്, സുബേദാർ ജഗദീഷ് പ്രസാദ്, സുബേദാർ മുക്ത്യാർ സിങ്, ബി.എച്ച്.എം. ഹവിൽദാർ ബിജു എം, ഹവിൽദാർ റിജേഷ്, ഹവിൽദാർ ഷിനോജ് എന്നിവർ നേതൃത്വംനല്കി. വജ്ര ജൂബിലി ആഘോഷിക്കുന്ന ന്യൂമാൻ കോളേജിൽ ആദ്യമായിട്ടാണ് തൽസൈനിക് ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. കോളേജിൽ അടുത്തയിടെ സ്ഥാപിക്കപ്പെട്ട ഒബ്സ്റ്റ ക്കിൾ ട്രെയിനിങ് കോംപ്ലക്സ്സിൽ ആണ് പ്രധാന മത്സരങ്ങൾ അരങ്ങേറിയത്.