Timely news thodupuzha

logo

ലഹരി കാപ്പ ;തൊടുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ ..

തൊടുപുഴ: തുടർച്ചയായി ലഹരി ഇടപാട് നടത്തുന്ന സംഘത്തിൽപ്പെട്ട രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇടുക്കി ജില്ലയിലാദ്യമായാണ് നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിതരണ സംഘത്തിൽപ്പെട്ടവരെ കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കുന്നതെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ തെക്കുംഭാഗം കാരിക്കോട് പാറയാനിയ്ക്കൽ അനൂപ് കേശവൻ (39), കുമാരമംഗലം പള്ളിക്കുറ്റി പഴേരിയിൽ സനൂപ് സൊബാസ്റ്റിയൻ (39) എന്നിവർക്കെതിരെയാണ് പിറ്റ് എൻ.ടി.പി.എസ്. പ്രകാരം കേസെടുത്ത് കാപ്പ ചുമത്തിയത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വലിയ തോതിൽ മയക്കുമരുന്ന് കടത്തുകയും വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുകയും ചെയ്തതിന് ഇവർക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളിൽ  കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിറ്റ് എൻ.ടി.പി.എസ്. (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ്  സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട്) പ്രകാരം കേസെടുക്കാൻ ജില്ലാ പോലീസിന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വെള്ളിയാഴ്ച വൈകീട്ട് ലഭിച്ചിചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി നൽകിയ നിർദ്ദേശത്തെ തുടർന്ന് തൊടുപുഴ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ പ്രതികളെ പിടികൂടുകയായിരുന്നു. ഒരു വർഷത്തേക്കാണ് പ്രതികളെ തടവിൽ പാർപ്പിക്കുക. ഇതിനൊപ്പം മുൻ കാലങ്ങളിലെ ഇവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തി സ്വത്ത് വകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കും. നിരോധിത ലഹരി ഉൽപ്പന്ന കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർക്കെതിരെ സമാനമായ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് പോലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *