അറക്കുളം: 27 വർഷക്കാലമായി അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി പോസ്റ്റോഫീസിൽ സേവനമനുഷ്ടിച്ച ശേഷം വിരമിച്ച പോസ്റ്റ് വുമണിന് നാട്ടുകാർ ഉജ്വല യാത്ര അയപ്പ് നൽകി. കൂവക്കണണ്ടം പുളിന്താനത്ത് ക്രിസ്റ്റീന ഐസക്കാനാണ് പതിപ്പള്ളിയിൽ യാത്ര അയപ്പ് ഒരുക്കിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രിഡണ്ട് സുബി ജോമോൻ പൊന്നാടയണിയിച്ചും, വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ മെമെൻ്റോ നൽകിയുമായിരുന്നു ആദരിച്ചത്. പോസ്റ്റ് വുമണിൻ്റെ പഴയ കാല സഹപ്രവർത്തകനും, ഇപ്പോൾഇന്ത്യൻനേവിയിലെ ടെക്നിക്കൽ ഓഫീസറുമായ വിനോദ് സമ്മാനങ്ങൾ നൽകി.
പതിപ്പള്ളി സ്കൂൾ ഹെഡ്മിസ്ട്രസ് വൽസമ്മ, ഊര് മൂപ്പൻമാരായ പത്മ ദാസ്, അശോക് കുമാർ, രവി ഇല്ലിക്കാനം, വിനോദ്, സി.ഡി.എസ് മെമ്പർ ഭാരതി രാമകൃഷ്ണൻ, ട്രൈബൽ പ്രമോട്ടർമാരായ അഞ്ചു, രമ്യ, ഗീതു, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ലീബാ രഞ്ചിത്ത് എന്നിവർ സംസാരിച്ചു. സ്വീകരണങ്ങൾക്ക് പോസ്റ്റ് വുമൺ ക്രിസ്റ്റീന ഐസക് നന്ദി രേഖപ്പെടുത്തി.