ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് പ്രതിപക്ഷ നേതാക്കൾ. മണിപ്പൂരിലെ സ്ഥിതിഗികൾ രാഷ്ട്രപതിയെ അറിയിച്ചുവെന്നും വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതായി മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ നേതാക്കളാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രശ്ന ബാധിത പ്രദേശം സന്ദർശിച്ച 21 എപിമാരുടെപ്പെടെ 31 എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.
മണിപ്പൂർ പ്രധാനമന്ത്രി സന്ദശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേ സമയം നരേന്ദ്രമോദിക്കെതിരായ അവിശ്വാസ പ്രമേയം പാർലമെൻറിൽ 8,9,10 തീയതികളിൽ ചർച്ച നടക്കും.