തിരുപ്പതി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ബീഡി വലിച്ച യാത്രക്കാരന്‍ പിടിയിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുപ്പതി- ഹൈദരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലെ ശുചിമുറിയില്‍ കയറിയ യാത്രക്കാരൻ ബീഡി വലിക്കുകയും പുക വന്നപ്പോള്‍ അഗ്നിനിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കുകയുമായിരുന്നു.
ഇതോടെ ട്രെയിനിലെ മറ്റു യാത്രക്കാർ അപായ സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തിക്കുകായിരുന്നു. തുടർന്ന് എത്തിയ ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ ടിക്കറ്റ് ഇല്ലാതെയാണ് ട്രെയിനില്‍ കയറിയതെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.