ആലപ്പുഴ: കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും കേരള ഘടകം സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്‌ണപിള്ളയുടെ 75-ാം ചരമവാർഷികം നാടെങ്ങും സമുചിതം ആചരിച്ചു. പി കൃഷ്‌ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ രക്തസാക്ഷിമണ്ഡപത്തിൽ രാവിലെ എട്ടിന് പുഷ്‌പാർച്ചന നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി പ്രസാദ്, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം, ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി എന്നിവർ പങ്കെടുത്തു.