മുംബൈ: മൂത്ത സഹോദരിയെ കൂടുതൽ സ്നേഹിച്ചുവെന്ന് ആരോപിച്ച് 41കാരി അമ്മയെ കുത്തിക്കൊന്നു. മുംബൈയിലെ ഖുറേഷി നഗറിലാണ് സംഭവം. 62 വയസ്സുള്ള സാബിറ ബാനു അസ്ഗർ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. കേസിൽ 41കാരിയായ രേഷ്മ മുസാഫർ ഖാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബ്രയിൽ മകനൊപ്പം താമസിച്ചിരുന്ന സാബിറ ബാനു മകളുടെ വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മുതിർന്ന സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്ന് ആരോപിച്ച് രേഷ്മ വഴക്കുണ്ടാക്കിയിരുന്നു. വാക്കു തർക്കത്തിനൊടുവിൽ കറിക്കരിയുന്ന കത്തിയെടുത്ത് അമ്മയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കൊലയ്ക്കു ശേഷം രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.