കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിനവും സ്വർണ വിലയിൽ വർധന. ഇന്ന്(3/1/2025) പവന് ഒറ്റയടിക്ക് 640 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കൂടിത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 1-നാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. ഡിസംബർ മാസത്തിന്‍റെ തുടക്കത്തിൽ ഒരു പവന്‍ സ്വർണത്തിന്‍റെ വില 57,200 രൂപയായിരുന്നു. എന്നാൽ വർഷാന്ത്യദിനമായ ചൊവ്വാഴ്ച 56,880 രൂപയായിരുന്നു വിപണി വില. രാജ്യാന്തര വിപണിയിലെ വർധനയാണ് ആദ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 95 രൂപയായി.