Timely news thodupuzha

logo

ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നു

ബീജിങ്ങ്: ചൈനയിൽ വീണ്ടും മാരക വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാകുന്നതായാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ.

എന്നാൽ, ഇക്കാര്യങ്ങൾ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അഥോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി.

ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.‌ നിലവിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. 2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇ‌തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഇൻഫ്ലുവൻസ എ, എച്ച്എംപിവി, മൈകോപ്ലാസ്മ ന്യൂമോണിയ, കോവിഡ് -19 എന്നിവയുൾപ്പെടെ ഒന്നിലധികം വൈറസുകളുടെ വർധനവ് ചൈന നേരിടുന്നതായുളള റിപ്പോർട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *