Timely news thodupuzha

logo

അണ്ണ സർവകലാശാലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതിഷേധത്തിനിടെ നടി ഖുശ്ബു അറസ്റ്റിൽ

മധുര: അണ്ണാ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച നടി ഖുശ്ബു ഉൾപ്പടെയുളള മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു പൊലീസ്. പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ച് കൊണ്ടാണ് ഖുശ്ബുവിൻറെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയത്.

തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ തീരുമാനം. അണ്ണ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥിനി സുഹൃത്തിനൊപ്പിം പളളിയിൽ നിന്ന് ക്യാംപസിലേക്ക് പോകുവഴിയാണ് യൂണിവേഴ്സിറ്റിക്ക് സമീപത്തായി വർഷങ്ങളായി വഴിയോരക്കട നടത്തുന്ന കോട്ടുപുരം സ്വദേശി ജ്ഞാനശേഖരൻ പെൺകുട്ടിയെ പീഡനത്തിനിരയാകുന്നത്.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച അവശനാക്കിയതിന് ശേഷമായിരുന്നു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖരനെ(37) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ജ്ഞാനശേഖരൻറെ ഫോണിൽ നിന്ന് ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *