
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ തത്കാലം നിയമ നടപടിക്കില്ല. നിർണായ ബില്ലുകളിൽ ഒപ്പിടാത്ത നടപടിയിൽ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയെങ്കിലും ഗവർണറെ പിണക്കേണ്ടെന്നാണ് ധാരണ.
ഗവർണക്കെതിരെ നടത്തുന്ന തുറന്നയുദ്ധം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. ലോകായുക്ത നിയമഭേദഗതിയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവ്വകലാശാല നിയമ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്നും ഇത്തരം ബില്ലുകളിൽ ഒപ്പിടില്ലെന്നുമാണ് ഗവർണറുടെ നിലപാട്.
നിയമസഭ ബില്ല് പാസാക്കിയാൽ ഗവർണർ ഒപ്പിടുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ഗവർണർ ഒപ്പിടാതെ വന്നതോടെ സർക്കാർ-ഗവർണർ പോര് രൂക്ഷമായിരുന്നു.