Timely news thodupuzha

logo

ഒരു രാജ്യം, ഒരു രാസവളം; ചങ്ങാത്തമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാനെന്ന്‌ അഖിലേന്ത്യാ കിസാൻസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി ഭാരതീയ രാസവളം(പി.എം–ബി.ജെ.പി) പദ്ധതിയിലൂടെ ഒരു രാജ്യം, ഒരു രാസവളം നയം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചങ്ങാത്തമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാനെന്ന്‌ അഖിലേന്ത്യാ കിസാൻസഭ. വളംമേഖലയിൽ ഏക കോർപറേറ്റ്‌ ബ്രാൻഡിനെ പ്രോത്സിപ്പിക്കാനാണ്‌ ശ്രമം. ഇത് കുത്തകവൽക്കരണത്തിന്‌ വഴിവെയ്ക്കും. രാജ്യത്ത് ഒറ്റ വളം എന്ന സങ്കൽപ്പം അസംബന്ധമാണ്‌.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള വിളകൾക്ക്‌ വ്യത്യസ്‌തങ്ങളായ വളങ്ങളും പോഷകങ്ങളും ആവശ്യമുണ്ട്‌. സ്വകാര്യകമ്പനികൾ ഉൽപ്പാദിപ്പിച്ചതോ ഇറക്കുമതി ചെയ്‌തതോ ആയ രാസവളത്തിന്റെ വിതരണപ്രക്രിയക്ക്‌ പി.എം–ബി.ജെ.പിയെന്ന്‌ പേരിട്ട്‌ അതിനെ പൂർണമായും രാഷ്ട്രീയവൽക്കരിക്കുക ആണ്‌ കേന്ദ്ര സർക്കാർ.

കോവിഡ്‌ കാലത്ത് ഭക്ഷ്യ, ധാന്യ പാക്കറ്റുകളിൽ നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച്‌ കേന്ദ്ര സർക്കാർ രാഷ്ട്രീയനീക്കം നടത്തി.രാസവള സബ്‌സിഡി മോദിയുടെ ഭരണകാലത്ത്‌ തുടങ്ങിയതല്ല. വളംചാക്കുകളിൽ പ്രധാനമന്ത്രിയുടെ പേരും ചിത്രവും പതിക്കുന്നതു വഴി തെരഞ്ഞെടുപ്പ്‌ പ്രചാരണമാണ്‌ ലക്ഷ്യമെന്നും കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂകൃഷ്‌ണനും ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *