Timely news thodupuzha

logo

27 വർഷത്തെ സേവനം, ബാബു പള്ളിപ്പാട്ട് എം.ജി യൂണിവേഴ്സിറ്റിയുടെ പടിയിറങ്ങുന്നു

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും 27 വർഷത്തെ സേവനത്തിനു ശേഷം ബാബു പള്ളിപ്പാട്ട് പടിയിറങ്ങുന്നു.


1994ൽ ബീഹാറിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം1996 ഒക്ടോബർ 17നാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്റ് ഗ്രേഡി2 ആയി ജോലിയിൽ പ്രവേശിക്കുന്നത്.

ഓഗസ്റ്റ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നത് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സെക്ഷൻ ഓഫീസറായും.

ടീച്ചിങ്ങ് മേഖലയിൽ നിന്നും നോൺ ടീച്ചിംഗ് മേഖലയിലേക്ക് വന്ന ഇദ്ദേഹം സർവകലാശാല ജീവനത്തിനിടയിൽ തന്റെ പാഷനായ നിയമത്തിലും സൈക്കോളജിയിലും മാനേജ്മെന്റിലും കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിലും ബിരുദാനന്തര ബിരുദം നേടി.

പിന്നീട് ഉപരിപഠന വിഷയങ്ങളുമായി ബന്ധപ്പെട്ട കരിയർ ഗൈഡൻസ് കൗൺസിങ്ങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കേരള സർക്കാരിന്റെ പ്ലസ് റ്റൂ ഡയറക്ടറേറ്റ്, കൃഷ്ണ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങ് സെല്ലുകളുടെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ആണ്.

നെഹ്റു യോഗ്യേന്ദ്രം, ലൈബ്രറി കൗൺസിൽ, മറ്റ് വിവിധങ്ങളായ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെ എച്ച്.ആർ.ടി.ഐ തുടങ്ങിയ നിലയിലും പ്രവർത്തിക്കുന്നു.

ക്ലബ് ഓഫ് ഇന്റർനാഷണലിന്റെയും ജൂനിയർ ചെമ്പര ഇന്റർനാഷണലിന്റെയും സർട്ടിഫൈഡ് ട്രെയിനർ കൂടൂയാണ് ഇദ്ദേഹം. വിവിധ ആനുകാലികങ്ങളിൽ കരിയർ ഗൈഡൻസ് കൗൺസിലിങ്ങ് ഉപരിപഠനം എന്നിവയെ സംബന്ധിച്ച് പന്തികൾ എഴുതുന്ന ബാബു പള്ളിപ്പാട്ട് വിവിധ ചാനലുകളിൽ കുട്ടികൾക്കായി ഉപരിപഠനത്തെ സംബന്ധിക്കുന്ന ക്ലാസുകളും നടത്തി വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *