Timely news thodupuzha

മണ്ണാർക്കാട് കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ റിൻഷി(18), റമീഷ(23), നിഷിത(26) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ഒരാൾ വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. മൃതദേഹം മദർ കെയർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *