Timely news thodupuzha

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി വാഹനമോടിച്ചു, ഡ്രൈവർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കഴക്കൂട്ടം പുതുവൽ സ്വദേശി ഹരികുമാറിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രൂപമാറ്റം വരുത്തിയ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവോണദിവസം വൈകിട്ടായിരുന്നു സംഭവം.ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി അപകടകരമായ രീതിയിലാണ് യുവാക്കൾ വാഹനം ഓടിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്നാണ് ജീപ്പ് കണ്ടെടുത്തത്.

അപകടകരമായ ഡ്രൈവിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടർ വാഹന വകുപ്പും കേസെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *