
തൊടുപുഴ: സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ സെക്കണ്ടറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏഴാമത് വാർഷിക സമ്മേളനം ഹോട്ടൽ ഹൈറേഞ്ചിൽ സംഘടിപ്പിച്ചു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എ.ജെയിംസ് അധ്യക്ഷത വഹിച്ചു.

ബേബി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ 80 വയസ്സു കഴിഞ്ഞവരെയും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചവരെയും ആദരിച്ചു. സെക്രട്ടറി സി.ജെ.ജോസ് റിപ്പോർട്ടും ട്രഷറർ ജോഷി മാത്യു കണക്കു വിവരങ്ങളും അവതരിപ്പിച്ചു. ആശംസകൾ അറിയിച്ച് മുൻ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു അംബിക ദേവി, മുൻ എ.ഡി.പി.ഐ അനില ജോർജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.എ.ജെയിംസ് പ്രസിഡന്റും സി.ജെ.ജോസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജംയിസ് റ്റി.മാളിയേക്കൽ സ്വാഗതവും അംബികാ ദേവി കൃതജ്ഞതയും പറഞ്ഞു.