Timely news thodupuzha

logo

ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ചു

പാറ്റ്‌ന: ബിഹാറില്‍ ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. കൊള്ളപ്പലിശ നല്‍കിയില്ല എന്ന കാരണത്താലായിരുന്നു യുവതിക്കെതിരെ അക്രമമുണ്ടായത്.ബിഹാറിലെ പട്‌നയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണം പലിശയ്ക്കുനല്‍കുന്ന പ്രമോദ് സിങ് എന്നയാളുടെയടുത്തുനിന്ന് യുവതി 1500 രൂപ വാങ്ങിയിരുന്നു.

ഈ പണം പലിശയടക്കം കൃത്യമായി യുവതി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രമോദ് വീണ്ടും കൂടുതല്‍ പണം യുവതിയോട് ആവശ്യപ്പെട്ടു. ഈ പണം യുവതി നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്.മകനോടൊപ്പമായിരുന്നു പ്രമോദ് യുവതിയെ മര്‍ദിച്ചത്.

യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും നഗ്‌നയാക്കി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മകന്‍ യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയും കുടിപ്പിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *