കൊച്ചി: നടി വിൻസിയുടെ വെളിപ്പെടുത്തലിനു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കാൻ ആലോചനകൾ നടക്കുന്നതായി വിവരം. ഇതിനായി സംഘടനയുടെ അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികൾ കൂടിയാലോചന നടത്തിയെന്നും, തീരുമാനും ഉടൻ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ഷൂട്ടിങ്ങ് സെറ്റിൽ വച്ച് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന് ഷൈനിനെതിരേ വിൻസി ഫിലിം ചേംബറിനു പരാതി നൽകിയിട്ടുണ്ട്. ഇതു പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.
ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കാൻ ആലോചന
