തിരുവന്തപുരം: മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻറെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് മുഖ‍്യേനയാണ് മുഖ‍്യമന്ത്രിയുടെ ഇടപെടൽ. മുഖ‍്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന കാര‍്യം കോഴിക്കോട് ആർച്ച് ബിഷപ്പും വ‍്യക്തമാക്കിയിട്ടുണ്ട്. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നു കെസിബിസി പിന്തുണ നൽകിയത്. എന്നാൽ മുനമ്പം പ്രശ്നം തീർപ്പാക്കാൻ സുപ്രീംകോടതിയോളം നീളുന്ന നിയമ വ‍്യവഹാരം നടത്തേണ്ടതായി വരുമെന്ന് കേന്ദ്ര ന‍്യൂനപക്ഷ മന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ‍്യമന്ത്രി സഭാ അധ‍്യക്ഷൻമാരുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
മുനമ്പം വിഷയത്തിൽ പരിഹാരം കാണുന്നതിനായി ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ‍്യമന്ത്രി
