Timely news thodupuzha

logo

ഇന്ത്യയിൽ കാലവർഷം നീങ്ങി തുടങ്ങി; കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കാലവർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങി തുടങ്ങി. തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

പതിവിൽ നിന്നും എട്ട് ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. ജൂൺ- ഒക്റ്റോബർ മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്.

ഇത്തവണ പതിവിലും വൈകിയാണ് കാലവർഷം കേരളത്തിലെത്തിയത്. വ്യാഴം , വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *