Timely news thodupuzha

logo

പാട്യം ഗോപാലനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.ഐ.എം നേതാവും മികച്ച പാർലമെന്റേറിയനുമായ പാട്യം ഗോപാലനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ അനുസ്മരണം.

ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച സഖാവ് അക്ഷരാർത്ഥത്തിൽ നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് പാട്യം കണ്ണൂർ ജില്ലയിലെ സി.പി.ഐ.എമ്മിനെ കരുത്തോടെ നയിച്ചുവെന്നും, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ നിന്നും: സഖാവ് പാട്യം ഗോപാലൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്. ഉജ്ജ്വലനായ സംഘാടകനും പ്രക്ഷോഭകാരിയും സൈദ്ധാന്തികനും പ്രഭാഷകനുമായിരുന്ന പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച സഖാവ് അക്ഷരാർത്ഥത്തിൽ നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ പാർടി ക്ലാസുകൾ സവിശേഷമായ അനുഭവം തന്നെയായിരുന്നു.

അടിയന്തരാവസ്ഥയുടെ നാളുകളിൽ സഖാവ് പാട്യം കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ കരുത്തോടെ നയിച്ചു. പാർടി കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് അദ്ദേഹം അസുഖം മൂലം മരണപ്പെട്ടത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. പാട്യത്തോടൊപ്പമുള്ള പാർട്ടി പ്രവർത്തനാനുഭവം ഞാനടക്കുള്ളവരുടെ എക്കാലത്തെയും ആവേശമാണ്. അകാലത്തിലെ ആ വേർപാട് തീരാനൊമ്പരവും. സഖാവ് പാട്യം ഗോപാലന്റെ അനശ്വര സ്മരണ മുന്നോട്ടുള്ള നമ്മുടെ പ്രയാണങ്ങൾക്ക് കരുത്തുപകരും.

Leave a Comment

Your email address will not be published. Required fields are marked *