Timely news thodupuzha

logo

ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം മുന്നേറും : പി.ജെ. ജോസഫ്

തൊടുപുഴ : ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം ലോകത്ത് കൂടുതല്‍ മുന്നേറുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍ എ പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദിയുടെ 75 -ാം വാര്‍ഷികാഘോഷ ഭാഗമായി കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളുടെ അടിമത്വത്തില്‍ നിന്നും വിദേശാധിപത്യത്തില്‍ നിന്നും രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി കരുത്ത് പകര്‍ന്നു നല്‍കിയ അഹിംസാ സിദ്ധാന്തം രാജ്യത്തെ ഒന്നായി നിലനിര്‍ത്തിയതായി ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കൂടിയായ പി.ജെ. ജോസഫ് പറഞ്ഞു. ഊര്‍ജ്ജസ്വലരായ ജനതയാണ് ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. ശാസ്ത്ര ഗവേഷണ രംഗത്തും കാര്‍ഷിക പുരോഗതിയിലും ഇന്ത്യ മുന്നോറ്റം തുടരുന്നതായും പി.ജെ.ജോസഫ് ചൂണ്ടികാട്ടി.
നാനാത്വത്തില്‍ ഏകത്വമാണ് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ മഹത്വവത്ക്കരിക്കുന്നതെന്ന് ജൂബിലി സന്ദേശം നല്‍കിയ മുന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. ഗാന്ധിജി വിഭാവനം ചെയ്ത മതേതരത്വ കാഴ്ചപ്പാടിന് പോറല്‍ ഏല്‍ക്കാതെ സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതെന്നും ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു. ജനസദസ്സിന് തുടക്കം കുറിച്ച് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം എല്‍ എ ദേശീയ പതാക ഉയര്‍ത്തി.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡ്വ. പി.സി തോമസ് എക്‌സ് എം പി, അഡ്വ. ജോയി എബ്രാഹം എക്‌സ് എം പി, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം പി, അഡ്വ. ജോണി നെല്ലൂര്‍ എക്‌സ് എം എല്‍ എ, മാത്യു സ്റ്റീഫന്‍ എക്‌സ് എം എല്‍ എ, പ്രൊഫ. ഷീലാ സ്റ്റീഫന്‍, അഡ്വ. തോമസ് പെരുമന, അഡ്വ. ജോസി ജേക്കബ്, അപു ജോണ്‍ ജോസഫ്, എം. മോനിച്ചന്‍, വി എ ഉലഹന്നാന്‍, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, ഫിലിപ്പ് ജി. മലയാറ്റ്, എം ജെ കുര്യന്‍, സിനു വാലുമ്മേല്‍, കെ. എ. പരീത്, വര്‍ഗ്ഗീസ് സക്കറിയ, കുര്യാക്കോസ് ചേലമൂട്ടില്‍, ബിജു പോള്‍, ബൈജു വറവുങ്കല്‍, അഡ്വ. എബി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *