തൊടുപുഴ:ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ഈ വർഷത്തെ റൈസ് (RISE-Rejuvenating Idukki Socially and Educationally) മെറിറ്റ് അവാർഡ് വിതരണം ഇന്ന് 15.08.2022 ഉച്ച കഴിഞ്ഞ് 02:30 തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ (Great Grandson of Mahatma Gandhi) തുഷാര്‍ എ.ഗാന്ധി നിർവഹിക്കുo. തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്ക്കൂളുകളിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും, 100% വിജയം നേടിയ സ്ക്കൂളുകൾക്കുള്ള അവാർഡ് വിതരണവുമാണ് ഇന്ന് നടക്കുന്നത്. ഈ പരിപാടിയുടെ രജിസ്ട്രേഷന്‍ ഉച്ചക്ക് 1 മണി മുതൽ ആരംഭിക്കുമെന്ന് എം.പി, പറഞ്ഞു. പി ജെ ജോസഫ് MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റൈസ് കൊ-ഓര്‍ഡിനേറ്റർ ഡോ.ജോസുകുട്ടി ഒഴുകയിൽ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ, ഡി.ഇ.ഒ ശ്രീലത. ഇ.എസ്, യൂണിയൻ ബാങ്ക്, ഇസാഫ് ബാങ്ക് പ്രതിനിധി തുടങ്ങിയവർ പങ്കെടുക്കുമെന്ന് എം.പി.അറിയിച്ചു.
ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ഇന്ന് തൊടുപുഴയിൽ- തുഷാർ ഗാന്ധി പങ്കെടുക്കും
