Timely news thodupuzha

logo

കീഴടങ്ങാത്ത മനസ്സ്‌ വേണം മാധ്യമ പ്രവർത്തർക്ക്, അതിന് ഉത്തമ മാതൃകയാണ് ആർ.രാജഗോപാൽ; എം.എ.ബേബി

തൃശൂർ: മാധ്യമ ധാർമികതയും സത്യസന്ധതയും ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കീഴടങ്ങാത്ത മനസ്സ്‌ വേണം മാധ്യമ പ്രവർത്തർക്ക്. അതിന് ഉത്തമ മാതൃകയാണ് കൽക്കത്ത ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തു നിന്ന് നീക്കിയ ആർ.രാജഗോപാലനെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. വി.അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം മാധ്യമ പ്രവർത്തകൻ ആർ.രാജഗോപാലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ മാറ്റിമറിച്ചവരാണ് മാധ്യമ പ്രവർത്തകർ. മാർക്‌സും ഏംഗൽസും പത്രപ്രവർത്തകരായിരുന്നു. ഇന്ത്യയിൽ ഗാന്ധിയും നെഹ്റുവും ഇ.എം.എസും പത്രപ്രവർത്തകരായിരുന്നു. അവാർഡുകൾക്കുവേണ്ടി പ്രാഞ്ചിയേട്ടൻമാരുള്ള കാലമാണിത്. മൂല്യവത്തായ, ധാർമികതയുള്ള മാധ്യമ പ്രവർത്തകരാണ് നാടിന് ആവശ്യമെന്നും എം എ ബേബി പറഞ്ഞു.ചടങ്ങിൽ പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. മാധ്യമ ശീർഷകങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ആർ രാജഗോപാൽ സംസാരിച്ചു. പ്രബന്ധമത്സര വിജയികളായ പി പി അക്ഷയ്, അലൻ ആന്റണി എന്നിവർക്ക് സമ്മാനങ്ങളും നൽകി. ഗലീലിയോയും വിചാര വിപ്ലവ ശിൽപ്പികളും എന്ന പുസ്തകം എം എ ബേബി പ്രകാശിപ്പിച്ചു. ഡോ. കെ കെ പി സംഗീത ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ എൻ പി ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി എസ് ഇക്ബാൽ, ഡോ. പി രൺജിത്, സി ബാലചന്ദ്രൻ, ഡോ. ഒ കെ ഷീജ എന്നിവർ സംസാരിച്ചു. എസ് ശ്രീക്കുട്ടൻ കവിത ആലപിച്ചു. രാഗസഞ്ചാരം എന്ന സംഗീത പരിപാടിയും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *