തിരുവനന്തപുരം: പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മികച്ച സംസ്ഥാന ഏജൻസിക്കുള്ള പുരസ്‌കാരം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ് നേടി.
അഞ്ചുവർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പിന്നാക്കവിഭാഗ ധനകാര്യ വികസന കോർപറേഷൻ പുരസ്‌കാരം സമർപ്പിച്ചത്. മാനേജിങ് ഡയറക്ടർ ഡോ. ആഭ റാണി സിങ്ങിൽനിന്ന് കോർപറേഷൻ ഡയറക്ടർ ദേവിദാസ് നാരയണൻ പുരസ്‌കാരം ഏറ്റുവാങ്ങി.
നിരവധി വായ്പാ പദ്ധതികൾ കുറഞ്ഞ പലിശനിരക്കിലും ലളിതമായ വ്യവസ്ഥയിലും ഗുണഭോക്താക്കളിലേക്ക് നൽകുന്നതിനൊപ്പം 2021 – 2022 സാമ്പത്തിക വർഷത്തിൽ ലാഭത്തിൽ മൂന്നിരിട്ടി വർധനയും കൈവരിച്ചു.
കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മികവിന്റെയും വളർച്ചയുടെയും അടിസ്ഥാനത്തിൽ ഡയമണ്ട് കാറ്റഗറിയും നേടിയെടുത്തിരുന്നു. ഇവയെല്ലാം പരിഗണനയിലെടുത്താണ് പുരസ്കാരം നൽകിയത്.