ന്യൂഡൽഹി: മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് ഫീസ് ഈടാക്കാനുള്ള അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ പാർലമെന്റ് പാസാക്കിയ നിയമം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാനസർക്കാരുകൾക്ക് ഫീസ് ഈടാക്കാൻ കഴിയില്ലെന്ന വാദം സുപ്രീംകോടതി തള്ളി.
കോർപറേഷനുകൾ, മുൻസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മൊബൈൽടവറുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതിന് ഫീസ് ഈടാക്കാൻ സംസ്ഥാനസർക്കാരിന് അധികാരമുണ്ടെന്ന് ചത്തീസ്‌ഗഢ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീംകോടതിയും തള്ളി.