തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും തെറിച്ചു വീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു. ബസിന്‍റെ ടയറിനടിയിൽ പെടാതെ പരുക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പോത്തൻകോട് എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപെട്ടത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ബസിന്‍റെ ഡോർ തിറന്ന് പെൺകുട്ടി റോഡിലേക്ക് പോവുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടത്.