മലപ്പുറം: വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു സംഭവം. തൃശൂർ ഭാഗത്തേയ്ക്ക് സവാളയുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനത്തിന് അടിയിൽപ്പെട്ട ഡ്രൈവറെ പോലീസും അഗ്നി രക്ഷാസേനയും എത്തിയാണ് പുറത്തെടുത്തത്. വട്ടപ്പാറ വളവിൽ വച്ച് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.