ലഖ്നൗ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60കാരൻ തൂങ്ങി മരിച്ചു. യു.പിയിലെ ബറേലിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബലമായി പിടിച്ചുക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഏറെ നേരമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിൽ സമീപത്തുള്ള മുഹമ്മദിൻറെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത് എന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
എന്നാൽ പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇയാളെ സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിൻറെ നടപടികളെ ഭയന്നോ പശ്ചാത്താപം മൂലമൊ ഇയാൾ ആത്മഹത്യ ചെയ്യുകയിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.