മലപ്പുറം: മൂവങ്കസംഘം സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. കുഴിയം പറമ്പ് സ്വദേശി പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്താണ്(26) ആ മരിച്ചത്. സംഭവത്തിൽ എടവണ്ണ പൂക്കോളത്തൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് കിഴിശ്ശേരി ജി.എൽ.പി. സ്കൂളിന് സമീപമാണ് സംഭവം.
വൈകുന്നേരം ഓട്ടോയിൽ എത്തിയ ഒരു സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ ഇരുപരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് സുഹൃത്തിനെ കത്തികൊണ്ട് കുത്തുന്നത് തടയാൻ എത്തിയ നൗഫലിന്റെ നെഞ്ചിൽ കുത്തേയാണ് വിവരം.
ഇതിനിടെ ആക്രമിസംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ സുഹൃത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.