Timely news thodupuzha

logo

നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സി.ബി.ഐ നടത്തുന്ന റെയ്ഡ് തുടരുന്നു

കോൽക്കൊത്ത: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സി.ബി.ഐ നടത്തുന്ന റെയ്ഡ് തുടരുന്നു. ബി.ജെ.പി എം.എൽ.എ പാർഥ സാരഥി ചാറ്റർജി, മുൻസിപ്പാലിറ്റി മുൻ ചെയർമാൻമാർ എന്നിവരുടെ വീട്ടിലാണ് തിങ്കളാഴ്ച റെയ്ഡ് നടത്തുന്നത്. മന്ത്രി ഫിർഹാദ് ഹകീം തൃണമൂൽ എംഎൽ മദൻ മിത്ര എന്നിവരുടെ വസതിയിൽ ഞായറാഴ്ച റെയ്ഡു നടത്തിയിരുന്നു.

നിയമന ക്രമക്കേടിൽ ഇടപെട്ടുവെന്ന് തെളിവു ലഭിച്ചിട്ടുള്ളവരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിയമനം ലഭിച്ചവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഡയമണ്ട് ഹാർബർ, ഉലുബേരിയ,മധ്യംഗ്രാം മുനിസിപ്പാലിറ്റിയിലും അവിടങ്ങളിലെ മുൻ ചെയർമാൻമാരുടെ വസതികളിലുമാണ് നിലവിൽ പരിശോധന നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *