തിരുവനന്തപുരം: കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിനും അഖിൽ സജീവിനെതിരെ കേസ്. വ്യാജ നിയമന തട്ടിപ്പ് കേസിൽ പിടിയിലായ അഖിൽ സജീവനും യുവമോർച്ച നേതാവ് രജേഷുമാണ് കിഫ് ബിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.പത്തനംതിട്ട വലിയകുളം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തത് ആയിട്ടാണ് കേസ്. ഇരുവരും ചേർന്ന് വ്യാജ നിയമന തട്ടിപ്പ് നടത്തുന്നതിന്റെ രണ്ടാമത്തെ കേസാണ്.