തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ അവരുടെ ഭാഗം പറയട്ടെ. തന്റെ ഓഫീസിനെതിരായ ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു.കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട്.
ഇപ്പോൾ പരാതിക്കാരൻ പെെസ കൊടുത്തിട്ടില്ലെന്നാണ് മൊഴി കൊടുത്തത്. ഇതേകുറിച്ചെല്ലാം ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂ. സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഇത്തരം ആരോപണങ്ങളും വിവാദങ്ങളുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.