എഴുകോൺ: ഓട്ടോറിക്ഷാ മോഷ്ടിച്ച കേസിൽ ആർ.എസ്.എസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. ആർ.എസ്.എസ് പുത്തൂർ മണ്ഡലം വ്യവസ്ഥ പ്രമുഖായ തേവലപ്പുറം കുഴയ്ക്കാട് ശരത് ഭവനിൽ ഷൈനാണ്(40) പുത്തൂർ പൊലീസിന്റെ പിടിയിലായത്.
ആഗസ്ത് 24നാണ് മോഷണം നടന്നത്. പുത്തൂർ സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് മോഷ്ടിച്ചത്. പുത്തൂർ എം.ജി.എം ആശുപത്രിയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിക്കുകയായിരുന്നു.
സി.സി.റ്റി.വി ക്യാമറകൾ പരിശോധിച്ചതിൽ മോഷ്ടാവ് ഷൈനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത് പുത്തൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.