ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ച, ഇനിയും തിരിച്ചറിയപ്പെടാത്ത 28 മൃതദേഹങ്ങൾ സംസ്കരിക്കും. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷനാണ് നടപടി തുടങ്ങിയത്. ചൊവ്വാഴ്ച സി.ബി.ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ കോർപറേഷന് കൈമാറി സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഭുവനേശ്വർ എയിംസിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സത്യനഗർ, ഭരത്പുർ എന്നിവിടങ്ങളിലാണ് സംസ്കാരം നടക്കുക. മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും. ജൂൺ രണ്ടിന് കോറമാൻഡൽ – എക്സ്പ്രസ്, ബംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവ കൂട്ടിയിടിച്ചായിരുന്നു രാജ്യത്തെ നടുക്കിയ അപകടം.