കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശമായ ഹൊറത്ത് പ്രാവിശ്യയിൽ ശനിയാഴ്ച ഉണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായത്. അന്ന് 2000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവധിപേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.