ന്യൂഡൽഹി: നിരപരാധികളെ കൊലപ്പെടുത്തിയ ഹമാസിന്റെ നടപടി ന്യായീകരിക്കാനാകുന്നതല്ലെന്ന് കോൺഗ്രസ് നേതാവ് ശശി തിരൂർ എം.പി. ഹമാസ് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമമാണ്. ഇസ്രായേൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നിലപാട് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കുന്ന നിലപാട് അപൂർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലസ്‌തീൻ ജനത വളരെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.
അവരുടെ മേഖലയിലേക്കുള്ള അധിനിവേശവും ജൂതരെ വ്യാപകമായി പാർപ്പിക്കുന്നതും വർഷങ്ങളായി തടസ്സമില്ലാതെ തുടരുകയാണ്. ഈ വിഷയത്തിൽ ഇന്ത്യ കാലങ്ങളെ സ്വീകരിച്ചു വരുന്ന നിലപാട് വളരെ വ്യക്തമാണ്.
ഇസ്രയേലികളും പാലസ്തീനികളും സുരക്ഷിതമായ അതിർത്തികൾക്കപ്പുറം സമാധാനത്തോടെ ജീവിക്കണം എന്നതാണ് കോൺഗ്രസിന്റെ നയം. എത്രയും വേഗം പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.