Timely news thodupuzha

logo

പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് കമാൻഡർ

ഗാസ: മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ നിന്നു ശക്തമായ തിരിച്ചടി തുടരുന്നതിനിടെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് രംഗത്ത്. ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേലെന്നും, ഈ ഭൂമി മുഴുവൻ കീഴ്‌പ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹറിൻറെ മുന്നറിയിപ്പ്.

ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേൽ. ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ നിയമം നിലവിൽ വരും. അനീതിയോ അടിച്ചമർത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്.

പലസ്തീൻ ജനതയ്ക്കും അറബ് വംശകർക്കും നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങലും അവസാനിപ്പിക്കുമെന്നും വിഡിയോ സന്ദേശത്തിലൂടെ മഹ്മൂദ് അൽ–സഹർ വ്യക്തമാക്കി.

അൽ അക്സ പള്ളിയിൽ 2021ൽ ഇസ്രയേൽ നടത്തിയ റെയ്ഡിനുള്ള മറുപടിയായിട്ടായിരുന്നു ഇസ്രയേലിനെതിരായ ആക്രമണം. മുഹമ്മദ് ദായിഫ് എന്ന 58 കാരനാണ് ഇസ്രയേലിനെ നടുക്കിയ ഹമാസ് യുദ്ധത്തിനു പിന്നിലെന്ന വിവരവും പുറത്തു വന്നു. ഹമാസ് ടെലിവിഷൻ ചാനലിലൂടെയാണ് ദായിഫിൻറെ സന്ദേശം പുറത്തു വന്നത്.

Leave a Comment

Your email address will not be published. Required fields are marked *