Timely news thodupuzha

logo

ബന്ദികളെ മോചിപ്പിക്കുന്നതുവരെ അടിസ്ഥാന വിഭവങ്ങൾ പോലും നൽകില്ല; ഇസ്രയേല്‍

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ ഗാസയില്‍ അടിസ്ഥാന വിഭവങ്ങളും വെള്ളവും വൈദ്യുതിയും ഇന്ധനവും നല്‍കില്ലെന്നുറച്ച നിലപാടുമായി ഇസ്രയേല്‍.

ഗാസയിലേക്ക് മാനുഷിക സഹായമോ? ബന്ദികളായ ഇസ്രയേലുകാര്‍ വീട്ടില്‍ തിരിച്ചെത്തുന്നതുവരെ ഇലക്ട്രിക് സ്വിച്ചുകള്‍ ഓണാക്കില്ല. വാട്ടർ ടാപ്പ് തുറക്കില്ല, ഇന്ധന ടാങ്കുകള്‍ പ്രവേശിക്കില്ല. മാനുഷിക പരിഗണന മനുഷ്യര്‍ക്കാണ്.’- ഇസ്രയേല്‍ വൈദ്യുതി മന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രസ്താവനയിൽ പറഞ്ഞു.

ശനിയാഴ്ച അതിർത്തികടന്ന് കൂട്ടക്കൊല നടത്തിയ ഹമാസ് തീവ്രവാദികൾ ഇസ്രേലികളും വിദേശികളുമുൾപ്പെടെ 150 ഓളം പേരെ ഗാസ തട്ടിക്കൊണ്ടുപോയിരുന്നു. ഇസ്രേലി പട്ടണങ്ങളിലും ഗാസ അതിർത്തി മേഖലകളിലുമായി നടത്തിയ ആക്രമണത്തിൽ 1,200 ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഇസ്രേലി സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഗാസ തകർന്നടിഞ്ഞു. പിന്നാലെ, ഇസ്രയേൽ ഗാസയിൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഗാസയില്‍ സമ്പൂര്‍ണമായി വൈദ്യുതി മുടങ്ങി. ആശുപത്രികളും മറ്റ് അവശ്യ സേവനങ്ങളും ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ ജനറേറ്ററുകള്‍ക്കും അധികം ആയുസുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ താറുമാറാകും. അതേസമയം, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,300 കടന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 51 പേര്‍ കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *