Timely news thodupuzha

കൊയിലാണ്ടിയിൽ മിന്നലേറ്റ് 4 മത്സ്യ തൊഴിലാളികൾക്ക് പരിക്ക്, ബോട്ടിലെ ഉപകരണങ്ങൾ തകർന്നു

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ഹാർബറഖിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങൾ മിന്നലിൽ തകർന്ന് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രയായിരുന്നു സംഭവം. ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി. പ്രസാദ് തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇതിൽ നിജുവിൻറെ കാലിൻറെ എല്ല് പൊട്ടിയിട്ടുണ്ട്. ഇവർ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സ തേടി. ബോട്ടിൽ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേറ്റത്. ഇടിമിന്നലിൽ വഞ്ചിയിലെ ജി.ടി.എസ്, വയർലെസ്, എക്കൊ സൗണ്ടർ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവ കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.

Leave a Comment

Your email address will not be published. Required fields are marked *