ആലപ്പുഴ: മത്സ്യത്തൊഴിലാളികളും വിഴിഞ്ഞം ഇടവകയും ഒന്നടങ്കം വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കാനെത്തുമെന്ന് മത്സ്യ ബന്ധന മന്ത്രി സജി ചെറിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർ ഉന്നയിച്ച് 18 ആവശ്യങ്ങളിലും വ്യക്തത വരുത്തി. ഗവർമെൻ്റ് കടലിൻ്റെ മക്കളായ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ്.
അവരെ ചേർത്തു പിടിച്ചേ എല്ലാ കാര്യങ്ങളും ചെയ്യൂ. വിഴിഞ്ഞം ഇടവക വികാരി ഫാ നിക്കോളാസും സെക്രട്ടറി ആൻറണിയും ചർച്ചയിൽ പങ്കെടുത്തു. ഫാ. യൂജീൻ പെരേരയുടെ തെറ്റിദ്ധാരണ മാറുമെന്നു കരുതുന്നു.
അദ്ദേഹം എന്തെങ്കിലും ഡിമാൻഡ് ഉണ്ടെങ്കിൽ ഉന്നയിച്ചാൽ ചർച്ച ചെയ്യാൻ തയ്യാറാണ്. അദാനിക്ക് എല്ലാ കാര്യങ്ങളും കൃത്യമായേ ചെയ്യാനാകൂ. കാരണം എല്ലാത്തിനും നിയമ വ്യവസ്ഥ ഉള്ളതാണെന്നും മന്ത്രി പറഞ്ഞു.