Timely news thodupuzha

logo

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ കണ്ടുകെട്ടിയതിൽ ഉള്‍പ്പെടും.

11 വാഹനങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതുവരെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു.

സ്വത്തുക്കൾ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് ബാങ്ക് വഴി പണം തിരികെ നൽകാനാണ് ഇഡിയുടെ തീരുമാനം. പി.സതീഷ് കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരെയാണ് കേസിൽ ഇതുവരെ ഇഡി അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ 10 വര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമെ കൂടുതല്‍ വ്യക്തതയ്ക്കായി കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *