Timely news thodupuzha

logo

പൊഴിയൂരിൽ കടലാക്രമണം, 56 വീടുകളിലേക്ക് വെള്ളം കയറി, ഇവരെ ഉടന്‍ ക്യാമ്പുകളിലേക്ക് മാറ്റും

തിരുവനന്തപുരം: പൊഴിയൂരില്‍ ശക്തമായ കടലാക്രമണത്തെ തുടർന്ന് 56 വീടുകളിലേക്ക് വെള്ളം കയറി. 3 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് കടലാക്രമണമുണ്ടായത്. ഇതിന് പിന്നാലെയാണ് തീരദേശ മേഖലയിലെ വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറിയത്.

ഇവരെ ഉടന്‍ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. പൊഴിയൂര്‍ തീരത്തിന് അപ്പുറമുള്ള തമിഴ്‌നാട് ഭാഗത്തെ ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് മേഖലയിലെ കടല്‍ ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിനിടെ ശക്തമായ നീരൊഴുക്ക് കണക്കിലെടുത്ത് നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

അതേസമയം, ന്യൂനമർദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നാല് ജില്ലകളൊഴികെ മറ്റ് 10 ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *