തിരുവനന്തപുരം: ശക്തമായ നീരൊഴുക്ക് കണക്കിലെടുത്ത് നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. അതേസമയം, ന്യൂനമർദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതിൻറെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നാല് ജില്ലകളോഴികെ മറ്റ് 10 ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.