Timely news thodupuzha

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കുറ്റപത്രം ഉടൻ സമർപ്പിക്കാൻ സാധ്യത

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഈ മാസം 31ന് കുറ്റപത്രം സമർപ്പിക്കാനാണ് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റിൻറെ നീക്കം. ആദ്യഘട്ട കുറ്റപത്രത്തിൽ 4 പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്.

പി.ആർ.അരവിന്ദാക്ഷൻ, പി.സതീഷ്‌കുമാർ, പി.പി.കിരൺ, സി.കെ.ജിൽസ് എന്നിവരാണ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് എ.കെ.കണ്ണൻ, എ.സി.മൊയ്തീൻ എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല.

എം.കെ.കണ്ണനിലേക്കുള്ള അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കേസിലെ കള്ളപ്പണം ഇടപാടിൽ ഇ.ഡി ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്.

കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡണ്ട് എം.ആർ.ഷാജൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *