Timely news thodupuzha

logo

മൃതദേഹങ്ങളോടും ലൈംഗികാതിക്രമം നടത്തിയ പ്രതിയെ വെറുതെ വിട്ട് അലഹാബാദ് ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി സുരേന്ദ്ര കൊലിയെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട 12 കേസുകളിലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. കേസിലെ മറ്റൊരു പ്രതി മൊനിന്ദർ സിങ്ങ് പാന്ഥറിനെയും 2 കേസുകളിൽ നിന്നും കുറ്റവിമുക്തമാക്കി.

ഈ കേസുകളിൽ മൊനീന്ദർ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. 2005 മുതൽ 2006 വരെയുള്ള കാലയളവിലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറിൽ നിഥാരിയെന്ന സ്ഥലത്ത് അഴുക്കുചാലിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറം ലോകം അറിയുന്നത്.

17 ഓളം പെൺകുട്ടികളുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മിഠായിയും ചോക്കലേറ്റും കാണിച്ച് പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി സുരേന്ദ്ര കോലി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹങ്ങളോടും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നതായും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികൾ ഉപേക്ഷിച്ചിരുന്നത്.

കോലിയുടെ തൊഴിലുടമയായ മൊനീന്ദർ സിങ് പാന്ഥർക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇയാളും കേസിൽ പിടിയിലായി. നിഥാരി കൂട്ടകൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.

കൊലപാതരം, ബലാത്സംഗം അടക്കം ചുമത്തിയായിരുന്നു കേസ്. 014 സെപ്റ്റംബർ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂർ മുൻപാണ് വധശിക്ഷ കോടതി റദ്ദാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *